കൊച്ചി: സാരിയുടുക്കുക എന്ന് പറയുന്നത് തന്നെയൊരു കലയാണെന്നും ഭാര്യയെ സാരിയുടുക്കാന്‍ താന്‍ സഹായിച്ച് കൊടുക്കാറുണ്ടെന്നും നടന്‍ മോഹന്‍ലാല്‍. ആകര്‍ഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്. നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക....അതിലൊരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ താന്‍ ഭാര്യയായ സുചിത്രയെ സഹായിക്കാറുണ്ട്.
പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. തന്‍റെ ശരീരപ്രകൃതി ഈ 40 വര്‍ഷത്തിനിടയ്ക്ക് തനിക്കൊരു പ്രശ്‌നമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നത് തന്നെയാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം. തന്‍റെ ശരീരം കാണുന്നവര്‍ക്ക് ഒരുപക്ഷേ അസ്വസ്ഥമായി തോന്നിയേക്കാം. അത് നല്ലതാണെന്ന് പറയുന്നില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു. ശരീരപ്രകൃതമെന്ന് പറയുന്നത് പല കാര്യങ്ങള്‍ കൊണ്ടുണ്ടാവുന്നതാണല്ലോ.
പൈതൃകം, നമ്മുടെ ജെനിറ്റിക്‌സ്..എക്‌സര്‍സൈസ് കൊണ്ടൊന്നും അത് പൂര്‍ണമായി മറികടക്കാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്.
