പാലക്കാട്: ലോക മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി.ടി ഉഷയും സംഘവും തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ സ്വര്‍ണ മെഡല്‍ കൊണ്ട് ചുട്ട മറുപടി നല്‍കിയ പി.യു ചിത്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട് മുണ്ടൂരിലെത്തിയ മോഹന്‍ലാല്‍ പി.യു ചിത്രയെ അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.
ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസിലായിരുന്നു ചിത്ര സ്വര്‍ണ്ണം നേടിയത്. മധുരമായ ഒരു പ്രതികാരമായിരുന്നു പാവപ്പെട്ട ദമ്പതികളുടെ ഈ മകള്‍ക്ക് ഈ സ്വര്‍ണ വേട്ടയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് മനപൂര്‍വ്വം സെലക്ഷന്‍ കമ്മിറ്റി ചിത്രയെ വെട്ടിനിരത്തുകയായിരുന്നു.
