മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണാവസരം. അതിഥിയായി പങ്കെടുക്കാനാണ് ആരാധകർക്ക് അവസരം ലഭിക്കുക. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഭാര്യയോട് സ്നേഹം പങ്കുവെയ്ക്കുന്ന ഒരു വീഡിയോ, സിനിമയുടെ അണിയറ പ്രവർത്തകർക്ക് അയക്കണം. 30 സെക്കൻഡിൽ കവിയാത്ത വീഡിയോ ആയിരിക്കണം അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേരെയാണ് ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിക്കുക, ഒപ്പം മോഹന്‍ലാലിന്റെ വക മറ്റ് സമ്മാനങ്ങളും ഉണ്ടാകും. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് പ്രണയത്തെ കുറിച്ച് ലോകത്തോട് പറഞ്ഞാല്‍ സമ്മാനം തരുമെന്ന് അറിയിച്ചത്.

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മീനയാണ് നായിക.