മോഹന്‍ലാല്‍ കുഞ്ഞാലിമരയ്‍ക്കാറായി വെള്ളിത്തിരയില്‍ എത്തുമെന്ന് ഉറപ്പായി. എം ജി ശ്രീകുമാറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘ഞങ്ങളുടെ പുതിയ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍’ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു.- എം ജി ശ്രീകുമാര്‍ പറയുന്നു. നേരത്തെ മമ്മൂട്ടിയുടെയും കുഞ്ഞാലിമരയ്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ശിവന്‍ സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു അറിയിച്ചത്. അതേസമയം തന്നെയാണ് മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്‍ക്കാര്‍‌ ഒരുക്കുമെന്ന് പ്രിയദര്‍ശനും അറിയിച്ചത്. എന്നാല്‍ സന്തോഷ് ശിവന്‍ കുഞ്ഞാലിമരയ്‍ക്കാര്‍ ഒരുക്കുന്നതിനാല്‍ താന്‍ പിന്‍മാറുകയാണെന്ന് പ്രിയദര്‍ശന്‍ പിന്നീട് പറഞ്ഞു. പക്ഷേ മമ്മൂട്ടിച്ചിത്രം നടക്കുന്നില്ലെങ്കില്‍‌ താന്‍‌ കുഞ്ഞാലിമരയ്‍ക്കാറുമായി മുന്നോട്ടുപോകുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.