100O കോടി മുതല്‍ മുടക്കില്‍ എംടി വാസുദേവന്‍ നായരുടെ നോവല്‍ 'രണ്ടാമൂഴം" ചലച്ചിത്രമാകുന്നതാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ മുഖ്യ ചര്‍ച്ചാ വിഷയം. നിര്‍മ്മാതാവ് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയും. വിആര്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ ചര്‍ച്ചയാകുമ്പോള്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ചിത്രത്തില്‍ ഭീമന്‍റെ വേഷം അവതരിപ്പിക്കുന്ന മോഹന്‍ലാലിനെ പരിഹസിക്കാനാണ് ബോളിവുഡ് നിരൂപകനും നടനുമായ കെആര്‍കെ. മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനാകുമെന്നാണ് കെആര്‍കെയുടെ ചോദ്യം. ട്വിറ്ററിലാണ് ലാലിനെ പരിഹസിച്ച് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ സര്‍, കാഴ്ച്ചയില്‍ ഛോട്ടാഭീമിനെ പോലെയാണ് നിങ്ങള്‍. ആ നിലയ്ക്ക് നിങ്ങളെങ്ങനെ മഹാഭാരത്തിലെ ഭീമന്റെ കഥപാത്രം അവതരിപ്പിച്ചു. ബിആര്‍ ഷെട്ടിയുടെ പണം പാഴാക്കാന്‍ എന്തിനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? - എന്നാണ് ഇയാള്‍ ചോദിക്കുന്നത്.
മുന്‍പ് ബോളിവുഡിലെ പലതാരങ്ങള്‍ക്കെതിരെയും ട്വിറ്ററിലൂടെ പരിഹസിക്കുകയും. അവരുടെ കൈയ്യില്‍ നിന്നും കണക്കിന് വാങ്ങുകയും ചെയ്തയാളാണ് കെആര്‍കെ. അതിനാല്‍ തന്നെ കെആര്‍കെയുടെ ട്വീറ്റിന് താഴെ മലയാളികളില്‍ ചിലര്‍ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്.
