ഓസ്ട്രേലിയയില്‍ സെല്‍ഫി ചോദിച്ച ആരാധികയോട് ലാലേട്ടന്‍ പറഞ്ഞത്
മറ്റേത് താരങ്ങളേക്കാളും ആരാധകരോട് ചേര്ന്നു നില്ക്കുന്ന താരമാണ് മോഹന്ലാല്. തന്റെ ആരാധകര്ക്കിടയിലെത്തിയാല് മോഹന്ലാല് ലാലേട്ടനാണ്, അവരുടെ സ്വന്തം ലാലേട്ടന്. അവരോടൊപ്പം സെല്ഫിയെടുത്തും കൂടെ നിന്ന് ചിത്രങ്ങള്ക്ക് പോസ് ചെയ്തും കെട്ടിപ്പിടിച്ചും സമയം ചെലവഴിക്കാന് മോഹന്ലാലിന് മടിയില്ല. അതുകൊണ്ട് തന്നെയാണ് എല്ലാവരും മോഹന്ലാലിനെ ലാലേട്ടന് എന്ന് വിളിക്കുന്നതും.
അടുത്തിടെ ഓസ്ട്രേലിയയില് നിന്ന് ഷോ കഴിഞ്ഞ് വരുന്ന മോഹന്ലാലിനോട് എയര്പോര്ട്ടില് വച്ച് ആരാധിക സെല്ഫി ചോദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം സെല്ഫി ചോദിച്ചു വന്ന സ്ത്രീയെ ലാലിന്റെ കൂടെയുള്ളവര് തടയാന് ശ്രമിച്ചു. സ്ത്രീ വിടാതെ വീണ്ടും എത്തി, ദൂരെ നിന്ന് സെല്ഫിയെടുക്കാന് ശ്രമിച്ച സ്ത്രീയോട് മോഹന്ലാല് അടുത്തുവരാന് പറയുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് ആരാധികയെ പറഞ്ഞയച്ചത്.
വീഡിയോ കാണാം

