പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർഥിനികൾക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ  ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. 

കൊച്ചി: പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർഥിനികൾക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. 200 വിദ്യാർഥിനികൾക്ക് 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങാനുള്ള കൂപ്പണുകൾ നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം. ഇന്നസെന്റ് എംപിയും സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്, ബീന കണ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.