കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള വാര്‍ത്തകള്‍ എന്നു ആരാധകര്‍ക്ക് ഹരമാണ്. ഇരുവരും ഒന്നിച്ചുള്ള കുടുംബ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്

മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ കുടുംബ സമേതം എത്തിയതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന്‍റെ കാരണം അന്വേഷിക്കുകയാണ് ആരാധകരില്‍ പലരും. മോഹന്‍ലാല്‍ കേവലം സന്ദര്‍ശനത്തിനു വന്നതല്ലെന്നാണ് സൂചന.

പ്രണവ് മോഹന്‍ലാല്‍ നായകനായി അരേങ്ങറ്റം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ ഷോ കാണാനാണ് താരകുടുംബങ്ങള്‍ ഒരുമിച്ചത് എന്നതാണ് വിവരം. മിനി തിയറ്റര്‍ സ്വന്തമായി വീടിന് കുടെ നിലനിര്‍ത്തുന്ന താരമാണ് മമ്മൂട്ടി. ഇവിടെ ക്യുബ് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം വരെ വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. 

മമ്മൂട്ടിയുടെ കുടുംബത്തിനൊപ്പം മകന്‍റെ അരങ്ങേറ്റ ചിത്രം കാണാന്‍ വന്നത് താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്.