രജനി സെല്‍വിയായി തെന്നിന്ത്യയുടെ പ്രിയ നടി
സാജിത് യാഹിയ സംവിധാനം ചെയ്ത് മഞ്ജു വാര്യര് മോഹലന്ലാല് ആരാധികയായി എത്തിയ മോഹന്ലാല് തമിഴിലേക്ക്. രജനികാന്ത് ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുക. മഞ്ജു വാര്യര് അഭിനയിച്ച സൂപ്പര് താര ആരാധികയുടെ വേഷത്തിലെത്തുക ജ്യോതികയായിരിക്കും. 'രജനി സെൽവി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗബിന് ഷാഹിര്, അജുവര്ഗീസ്, സിദ്ദിഖ്, സലീം കുമാര്, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വന് താരനിരയാല് സമ്പന്നമായ മോഹന്ലാല് തിയേറ്ററില് പ്രദര്ശനം തുടരുകയാണ്.
പോസ്റ്റ് ഇങ്ങനെ
'മോഹൻലാൽ'തമിഴിലേയ്ക്ക്
കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം 'മോഹൻലാൽ' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.
'രജനി സെൽവി'എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.
ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ 'ഹൗ ഓൾഡ് ആർ യൂ' തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.
