യാത്രക്കളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍. അടുത്തിടെ ഭൂട്ടാനിലേക്കായിരുന്നു താരത്തിന്‍റെ യാത്ര. അഞ്ച് ദിവസത്തെ ആ യാത്ര ഒരു തീര്‍ത്ഥാടനം പോലെയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. ഓരോ യാത്രയും ഓരോ നവീകരണമാണ്, യാത്ര പോയ ആളല്ല ഒരിക്കലും തിരിച്ച് വരുന്നത്, പുതിയ എന്തെങ്കിലും ഒരു നന്മ, വിശാലമായ എന്തെങ്കിലും ഒരു വീക്ഷണം അയാളില്‍ ഉണ്ടാവണം. അപ്പോള്‍ മാത്രമേ യാത്ര അയാളില്‍ പ്രവര്‍ത്തിക്കുകയുള്ളു. പ്രത്യേകിച്ച് തീര്‍ത്ഥാടനങ്ങളെന്ന് താരം ബ്ലോഗില്‍ കുറിച്ചു. 

അതോടൊപ്പം ഭൂട്ടാനിലെ ആളുകളെ കുറിച്ചും പരിസര വൃത്തിയെ കുറിച്ചും മോഹന്‍ലാല്‍ തന്‍റെ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്നു. നമുക്കുള്ളിലെ ശുദ്ധിയാണോ പുറത്തെ ശുദ്ധിയാണോ ആദ്യം നഷ്ടപ്പെട്ടത്, ചുറ്റുപാടുകളുടെ വൃത്തിയും ശുദ്ധിയും നഷ്ടപ്പെട്ടത് മുതലാണ് നമ്മുടെ സ്വഭാവത്തിലും ചിന്തകളിലും പ്രവൃത്തിയിലുമെല്ലാം താളപ്പിഴകള്‍ സംഭവിച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

ഭൂട്ടാന്‍ യാത്രയെ കുറിച്ച് മോഹന്‍ലാലിന്‍റെ ബ്ലോഗ് വായിക്കാം