മോഹന്‍ലാലിന്‍റെ വ്യത്യസ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തല മൊട്ടയടിച്ച് മീശ പിരിച്ച് തീഷ്ണമായ നോട്ടവുമായി നില്‍ക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്. കയ്യില്‍ ഹിപ്പ് ഫ്‌ളാസ്‌കും എരിയുന്ന ചുരുട്ടുമുണ്ട്. കടല്‍ കഴുകനെ പശ്ചാത്തലമാക്കി വരച്ചെടുത്ത ചിത്രമാണ് പ്രചരിക്കുന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗായ ദ കംപ്ലീറ്റ് ആക്ടറിന്‍റെ ഫെയ്‌സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രമായി വന്ന ചിത്രം സംതിങ് ബിഗ് ഈസ് കമിങ് എന്ന കമന്റോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഫാന്‍സ് അസോസിയേഷന്‍റെ പേജില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്റെ ആരാധകരും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. 

ചിത്രീകരണം പുരോഗമിക്കുന്ന 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിലെ ഗെറ്റപ്പാണെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. ബെന്‍സ് വാസു എന്ന ചിത്രത്തിലെ ഗെറ്റപ്പാണെന്നും ചിലര്‍ പറയുന്നു.