ഒടിയന്‍ എന്ന സിനിമയ്‍ക്കു വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേയ്‍ക്ക് ഓവര്‍ വൈറലായിരുന്നു. പുതിയ സിനിമയ്‍ക്കു വേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്കും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലുക്കാണ് വൈറലാകുന്നത്.

ത്രീ ഇഡിയറ്റ്‌സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്റ്റൈലിസ്റ്റ് സെറീനയാണ് മോഹന്‍ലാലിന്റെ പുതിയ ലുക്കിന് പിന്നില്‍. മോഹന്‍ലാല്‍ തന്നെയാണ് പുതിയ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സാജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.