ഒടിയന്‍ മാണിക്യനായ മോഹന്‍ലാലിന്റെ പുതിയ ലുക്കാണ് ആരാധകരുടെ ഹൃദയം കവര്‍ന്നുകൊണ്ടിരിക്കുന്നത്. ഒടിയന്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ
ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ഇതോടെ പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്. പ്രിയപ്പെട്ട മൂന്നുപേര്‍ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അമ്പരപ്പിക്കുന്നത തരത്തിലാണ് ചിത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തിയിരിക്കുന്നത്. വലതുവശത്ത് നില്‍ക്കുന്നത് ഹെയര്‍ ഡ്രസര്‍, നടുക്ക് കോസ്റ്റിയൂമര്‍ മരളി, ഇടതുവശത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. 18 കിലോയാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.
