ഇനി മോഹൻലാലിന്റെ കാലം

മലയാള സിനിമയുടെ അഭിനേതാക്കളുടെ സംഘടയ്‍ക്ക് ഇനി പുതിയ നേതൃത്വം. മോഹൻലാലാണ് 'അമ്മ'യുടെ പ്രസിഡന്റ് ആകുക. ദീര്‍ഘകാലം പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഒഴിഞ്ഞതോടെയാണ് മോഹൻലാല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്. മമ്മൂട്ടിക്ക് പകരം ഇടവേള ബാബു സെക്രട്ടറിയായി എത്തും.

കെ ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാര്‍. ജഗദീഷ് ട്രെഷറാകും. സിദ്ദിഖ് ജോയിന്റെ സെക്രട്ടറിയാകും. ഇന്ദ്രൻസ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേത മേനോൻ, രചന നാരായണൻ കുട്ടി, മുത്തുമണി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും നാമനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന പദവികളിലേക്കൊന്നും മത്സരമുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 14നാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുക.