ഇപ്പോള്‍ പ്രതിഷേധിക്കുന്ന ആരും അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് മോഹൻലാല്‍

ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ താരസംഘടനയായ 'അമ്മ'യ്‍ക്കെതിരായ പ്രതിഷേധത്തില്‍ വിശദീകരണവുമായി മോഹൻലാല്‍. ഇപ്പോള്‍ പ്രതിഷേധിക്കുന്ന ആരും അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് മോഹൻലാല്‍ പറഞ്ഞു.

484 പേരുള്ള സംഘടനയില്‍ പകുതിയും സ്‍ത്രീകളാണ്. പുരുഷ മേധാവിത്തം എല്ലായിടത്തും ഉണ്ടെന്നാണ് അവകാശപ്പെടുന്നത്, എനിക്ക് അറിയില്ല. സംഘടനയില്‍ എല്ലാവര്‍ക്കും വന്നു സംസാരിക്കാം. ഒരാളും അത്തരത്തിലുള്ള പ്രതിഷേധം അറിയിക്കുകയോ എഴുത്ത് നല്‍കുകയോ ചെയ്‍തിട്ടില്ല.നിങ്ങള്‍ക്ക് ഒരു കാര്യം പറയാനുണ്ടെങ്കില്‍ നിങ്ങളുടെ അസോസിയേഷനിലാണ് പറയേണ്ടത്. ഇത് പുറത്തുപോയി പറഞ്ഞിട്ട്, ഞങ്ങള്‍ക്ക് അത് അവിടെ പറയാൻ പറ്റില്ലായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല- മോഹൻലാല്‍ പറഞ്ഞു.