മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും ലാല്‍ പറഞ്ഞു. 

നോട്ടു നിരാധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ, ഈ മാസം ബ്ലോഗ് എഴുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. യാത്രയിലായതിനാലാണ് ബ്ലോഗ് എഴുതാത്തതെന്നാണ് ലാല്‍ വ്യക്തമാക്കിയത്.