Asianet News MalayalamAsianet News Malayalam

ഒടിയന്റെ ആരാധകര്‍ കാത്തിരിക്കുക, ഒക്ടോബര്‍ 11ന്!

മോഹൻലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. മോഹൻലാല്‍ ഒടിയൻ മാണിക്യമായി എങ്ങനെയായിരിക്കും എത്തുകയെന്ന് ഒക്ടോബറില്‍ അറിയാം. ചിത്രം റിലീസ് ചെയ്യുന്ന കാര്യമല്ല പറയുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് എത്തും. സംവിധായകൻ ശ്രീകുമാര്‍ മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Mohanlal
Author
Kochi, First Published Sep 21, 2018, 1:11 PM IST

മോഹൻലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. മോഹൻലാല്‍ ഒടിയൻ മാണിക്യമായി എങ്ങനെയായിരിക്കും എത്തുകയെന്ന് ഒക്ടോബറില്‍ അറിയാം. ചിത്രം റിലീസ് ചെയ്യുന്ന കാര്യമല്ല പറയുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് എത്തും. സംവിധായകൻ ശ്രീകുമാര്‍ മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. പീറ്റര്‍ ഹെയ്‍നാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios