മലയാള സിനിമ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ താൻ തൃപ്‍തനല്ലെന്ന് മോഹൻലാല്‍. തന്നെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയാലാണ് ഞാൻ തുടരുക. തനിക്ക് ആവശ്യമുള്ളതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് താൻ പറയില്ലെന്നും മോഹൻലാല്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദിലീപിനോട് രാജിവയ്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ദിലീപ് രാജിക്കത്ത് നല്‍കിയത്. ദിലീപ് നല്‍കിയ രാജിക്കത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. അതിപ്പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് എന്ന പ്രശ്നം പരിഹരിച്ചു. രാജിവെച്ചവരെ തിരിച്ചെടുക്കുന്ന കാര്യം കത്ത് നല്‍കിയാല്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനിക്കാം. അവര്‍ മാപ്പ് പറയണമെന്നില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. രാജിവെച്ചവരെ തിരിച്ചെടുക്കുമെന്ന കാര്യം ഇപ്പോള്‍ ചിന്തയിലില്ലെന്നും മോഹൻലാല്‍ പറഞ്ഞു. തിരിച്ചെടുക്കണമെങ്കില്‍ നടിമാര്‍ മാപ്പുപറയണമെന്ന സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും പരാമര്‍ശങ്ങളോടാണ് മോഹൻലാല്‍ അഭിപ്രായം വ്യക്‍തമാക്കിയത്.