മോഹൻലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കാപ്പാൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാല്‍ ഒരു രാഷ്‍ട്രീയക്കാരനായിട്ടായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായിരിക്കും ചിത്രത്തില്‍ മോഹൻലാലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ പ്രമേയം കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.