രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയില്‍ മണിയന്‍പ്പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്നുവെന്നായിരുന്നു അടുത്ത കാലത്തെ വാര്‍ത്ത. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായാണ് അണിയര്‍ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

 മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലാണ് ബിലാത്തിക്കഥയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പൂര്‍ണമായും ലണ്ടല്‍ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കും.

ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ ലിമിറ്റഡ്, വര്‍ണ ചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതുന്നത് സേതുവാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

 കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, അനു സിത്താര,കനിഹ,ജൂവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.