സി.വി.സിനിയ
സംസ്ഥാനത്തിന് അഭിമാനമായി ഓട്ടം തുടങ്ങിയ മെട്രോയേയും മെട്രോമാന്‍ ശ്രീധരനെയും ബന്ധപ്പെടുത്തി സിനിമ പിറക്കുന്നുവെന്ന വാര്‍ത്ത നാം കേട്ടതാണ്. പിറന്നുവീണ വീടും മണ്ണും മെട്രോ റെയിലിനുവേണ്ടി നഷ്ടപ്പെടുന്ന യുവതിയുടെ കഥ പറയുന്ന 'അറബിക്കടലിന്റെ റാണി -ദി മെട്രോ വുമണ്‍' എന്ന ചിത്രത്തില്‍ മെട്രോമാനായി ആരെത്തും എന്ന ചോദ്യം സിനിമാ പ്രേമികളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ അതിന് ഉത്തരമായിരിക്കുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലാണ് മെട്രോമാനായി എത്തുന്നതെന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിമ കല്ലിങ്കലാണ് നായിക.
നഗരത്തിലെ പ്രശസ്ത തുണിക്കടയില്‍ ജോലി ചെയ്യുന്ന തൃപ്പുണിത്തുറക്കാരി ലതിക എന്ന കഥാത്തെയാണ് റിമ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബു ആണ് തിരക്കഥ. കനല്‍, ശിക്കാര്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സുരേഷ് ബാബുവും പത്മകുമാറും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയുടെ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. ഒടിയന്‍, കായം കുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
