മോഹന്‍ലാലും ഭദ്രനും കൂട്ടുക്കെട്ടില്‍ വീണ്ടും സിനിമ പിറക്കുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് ഭദ്രന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. പരുക്കനായ കഥാപാത്രമാണെങ്കില്‍ കൂടി ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെത്. ഒരു മാതൃഭാഷയില്ല. ഒരു നാടോടി എന്ന് വേണമെങ്കില്‍ പറയാം. ഭദ്രന്‍ പറഞ്ഞു. ചിത്രത്തെയും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഭദ്രനും മോഹന്‍ലാലും ഒന്നിച്ച സ്ഫടികം ആരാധകരുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രത്തെ ഇന്നും ആരാധകര്‍ നെഞ്ചില്‍ ചേര്‍ത്ത് വച്ചിട്ടുണ്ട്.
