ഇത്ര മനോഹരമായൊരു ചിത്രം സാധ്യമാക്കിയ അതിലെ അഭിനേതാക്കളേയും അണിയറപ്രവര്‍ത്തകരേയും ഞാന്‍ അഭിനന്ദിക്കുന്നു

ആഷിഖ് അബു ചിത്രം മായാനദിയെ പുകഴ്ത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. മായാനദി 75 ദിവസങ്ങള്‍ പൂര്‍ത്തിയാവുന്ന വേളയിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മായാനദിയേയും അതിന്റെ അണിയറ പ്രവര്‍ത്തകരേയും താരം അഭിനന്ദിച്ചത്. 

''കുറച്ചു ദിവസം മുന്‍പാണ് മായാനദി കണ്ടത്. റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും കഥയുമുള്ള മനോഹരമായൊരു പ്രണയചിത്രമാണ് എന്റെ അഭിപ്രായത്തില്‍ മായാനദി. ചിത്രത്തിന്റെ ആഖ്യാനരീതിയും എനിക്ക് വളരെ ഇഷ്ടമായി. മായാനദി 75-ാം ദിവസം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഇത്ര മനോഹരമായൊരു ചിത്രം സാധ്യമാക്കിയ അതിലെ അഭിനേതാക്കളേയും അണിയറപ്രവര്‍ത്തകരേയും ഞാന്‍ അഭിനന്ദിക്കുന്നു.