പൃഥിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം

കൊച്ചി: യുവനടന്‍ പൃഥിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന് അധികം ആയുസുണ്ടാകില്ലെന്നാണ് വ്യക്തമാക്കികൊണ്ട് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

മോഹന്‍ലാലിന്‍റെ മാസ് ലുക്ക് തന്നെയാണ് പോസ്റ്ററിന്‍റെ സവിശേഷത. ടോവിനോ തോമസ് ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് വ്യക്തമാകുന്നത്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ലൂസിഫറിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുക സുജിത്ത് വാസുദേവാണ്. ദീപക് ദേവാകം സംഗീതം പകരുക.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെ മറ്റൊരു മാസ് ചിത്രമാകും ലൂസിഫറെന്നാണ് ആരാധകരുടെ പ്രതീക്ഷ.