മോഹൻലാല്‍ ഭീമനായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്‍ ശ്രദ്ധ നേടിയിരുന്നു.രണ്ടാമൂഴം എന്ന തന്റെ നോവലിനെ അടിസ്ഥാനമാക്കി എം ടി വാസുദേവസന്‍ നായര്‍ ഒരുക്കിയ തിരക്കഥയില്‍ ശ്രീകുമാര്‍ ആണ് 1000 കോടി രൂപയുടെ ബജറ്റില്‍ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത്. മോഹന്‍ലാല്‍ ഭീമനാകുന്നതിനെ പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കമാൽ ആർ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് കമാൽ ആർ ഖാനെതിരെ ചലച്ചിത്രലോകവും ആരാധകരും രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. മോഹന്‍ലാല്‍ പ്രതികരിച്ചാല്‍ എങ്ങനെയിരിക്കും? മോഹന്‍ലാലിന്റെ പ്രശസ്തമായ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ന്യൂസബിള്‍ തയ്യാറാക്കിയ വീഡിയോ.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക- കമാല്‍ റാഷിദ് ഖാനെതിരെ മോഹന്‍ലാല്‍ പ്രതികരിച്ചാല്‍- വീഡിയോ