മോഹന്‍ലാല്‍ വീണ്ടും ആ ഡയലോഗ് പറഞ്ഞു, സദസ്സ് ഏറ്റുപിടിച്ചു- വീഡിയോ

First Published 4, Mar 2018, 12:50 PM IST
Mohanlal respond
Highlights

മോഹന്‍ലാല്‍ വീണ്ടും ആ ഡയലോഗ് പറഞ്ഞു, സദസ്സ് ഏറ്റുപിടിച്ചു- വീഡിയോ

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ചിത്രം.  ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന മോഹൻലാലിന്റെ വിഷ്‍ണു എന്ന കഥാപാത്രവും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ക്ലൈമാക്സില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗും ആഘോഷിക്കപ്പെട്ടതാണ്. ഇപ്പോള്‍ ട്രോളായും ഗൌരവത്തിലുമൊക്കെ ആ ഡയലോഗ് നമ്മള്‍ ഉപയോഗിക്കാറുണ്ട്.  എന്നെ കൊല്ലാതിരിക്കാന്‍ പറ്റുവോ എന്ന ഡയലോഗ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ ഡയലോഗ് മോഹന്‍ലാല്‍ പറഞ്ഞു.

 

മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നൊരു ചിത്രമാണ്  ചിത്രം.  മലയാളസിനിമയിൽ അന്നുവരെയില്ലാത്തൊരു മാറ്റമുണ്ടാക്കിയ ചിത്രമാണ്.  നിങ്ങള്‍ ആ ഡയലോഗ് പറയാന്‍ പറഞ്ഞപ്പോള്‍‌ എന്റെ കൂടെ ഉണ്ടായിരുന്ന സോമേട്ടനെ ഞാൻ ഓർത്തുപോകുന്നു. ശ്രീക്കുട്ടന്‍ പറഞ്ഞതുകൊണ്ട് ഞാൻ ആ ഡയലോഗ് ഒന്നുകൂടി പറയാം. ജീവിക്കാൻ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ? ഇല്ല അല്ലേ– മോഹൻലാൽ പറഞ്ഞു.

loader