Asianet News MalayalamAsianet News Malayalam

ദിലീപ് അമ്മയക്ക് പുറത്തു തന്നെ:- മോഹന്‍ലാല്‍

  • ദിലീപ് അമ്മയക്ക് പുറത്തു തന്നെ:- മോഹന്‍ലാല്‍ തത്സമയം Live Blog
mohanlal responds on amma meeting
Author
First Published Jul 9, 2018, 12:24 PM IST

അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

 

  • താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തേ അത് മുന്നോട്ട് കൊണ്ടുപോകാനാകൂ. 
  • 25 വര്‍ഷമായുള്ള ബൈലോ മാറ്റണം. പുതിയ തസ്കികകള്‍ കൊണ്ടുവരാം. അതില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാം. ഡബ്ലുസിസി അംഗങ്ങള്‍ അമ്മയിലുള്ളവരാണ്. അവര്‍ക്ക് മത്സരിക്കാം. ആരും തടഞ്ഞിട്ടില്ല.
  •  പാര്‍വ്വതിയെ തടഞ്ഞു എന്ന് പറയുമ്പോള്‍ അവര്‍ ജനറല്‍ ബോഡിയില്‍ ഉന്നയിക്കണമായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. മഞ്ഞ് ഉരുകേണ്ടതല്ല, ഉരുക്കേണ്ടതാണെന്നും മോഹന്‍ലാല്‍.
  • ദിലീപ് തെറ്റുകാരനല്ലെന്ന് കണ്ട് തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്. സത്യം തെളിയണമെന്നതാണ് പ്രാര്‍ഥന.
  • അമ്മ സംഘടനയുടെ ഒരു പരിപാടിയില്‍ അവതരിപ്പിച്ച സ്ക്രിപ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 
  • അമ്മയിലെ സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് അത്. അത് ബ്ലാക്ക് ഹ്യൂമര്‍ ആണെന്നും മോഹന്‍ലാല്‍.
  • പുരുഷമേധാവിത്വം എല്ലായിടത്തുമുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത് തനിക്കറിയില്ല.
  • പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയ്ക്ക് ഉള്ളില്‍ പറയണമായിരുന്നു. അല്ലാതെ പുറത്ത് വന്ന് അവിടെ പറയാന്‍ പറ്റിയില്ലെന്ന് പറയുന്നത് ശരിയല്ല.
  • സംഘടയ്ക്ക് ഉള്ളില്‍ ആധിപത്യം ഉണ്ടെന്ന് പറയുന്നതിനോട് യോചിക്കുന്നില്ല.
  • ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായി പിളരുന്ന അവസ്ഥയുണ്ടായി.
  • ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞിട്ടില്ല.
  • ആര്‍ക്കും അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാനാവില്ല. ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെ. 
  • താന്‍ വരുന്നില്ലെന്ന് ദിലീപ് സംഘടനയെ അറിയിച്ച് കഴിഞ്ഞു. ഇനി എന്ത് ചെയ്യാമെന്ന് ആലോചിക്കേണ്ടതുണ്ട്
  • താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം  വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റായിപ്പോയി.
  • 25 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് മാധ്യമങ്ങളെ കാണാതിരുന്നത്. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മോഹന്‍ലാല്‍.
  • വ്യക്തമിപരമായി ക്ഷമ ചോദിക്കുന്നു ഇനി അത്തരമൊരു വീഴ്ച ഉണ്ടാവില്ല
  • മാധ്യമങ്ങളോടൊപ്പം മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താന്‍
  • ഇതുവരെയുള്ള ബൈലോയില്‍ മാറ്റം വരുത്തുന്നത് ചര്‍ച്ച ചെയ്യും
  • വനിതകള്‍ക്ക് പ്രാധാന്യം നല്‍കണം സിനിമ ഇല്ലെന്ന് ആളുകള്‍ പരാതി പറയുന്നുണ്ട് അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു സിനിമയിലെങ്കിലും അവസരം നല്‍കണം
  • ഡബ്ലുസിസി കത്ത് അയച്ചിരുന്നു എക്സിക്യൂട്ടീവ് കൂടി എന്ന് അവരുമായി ചര്‍ച്ച നടത്താന്‍ കഴിയുമെന്ന് തീരുമാനിക്കും
  • കൂടുതല്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അത് കൂടി ചേര്‍ത്ത് കത്ത് അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
  • ദിലീപ് : - സത്യാവസ്ഥ അറിയില്ല,
  • ഇപ്പൊഴും അപ്പോഴും അമ്മ രണ്ടായി പിളരുമെന്ന തരത്തിലേക്ക് വരെ പോയ സംഭവമായിരുന്നു. അപ്പോള്‍ തീരുമാനമെടുക്കേണ്ടി വന്നു.
Follow Us:
Download App:
  • android
  • ios