മലയാളത്തിന് പകരം വയ്ക്കാനില്ലാത്ത നടനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. നല്ലൊരു നടന്‍ മാത്രമല്ല ഗായകനും കൂടിയാണ്. മോഹന്‍ലാലിന്റെ ഗാനങ്ങള്‍ പലതവണ നാം കേട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാറിന്റെ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.
അനശ്വര നടന്‍ പ്രേം നസീറും ഷീലയും ഒരുമിച്ച് അഭിനയിച്ച 'മൂടല്‍മഞ്ഞ്' എന്ന സിനിമയില്‍ യേശുദാസ് ആലപിച്ച 'നീ മധു പകരൂ മലര്‍ ചൊരിയൂ' എന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. മോഹന്‍ലാലിന്റെ ഗാനത്തിന് സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ ആലാപനം മനോഹരമായി.
സുരാജ് വെഞ്ഞാറമൂട് പ്രോത്സാഹനം നല്‍കി. പാട്ട് കഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് മോഹന്‍ലാല്‍ സ്റ്റീഫന്‍ ദേവസ്സിക്ക് ചുംബനവും നല്‍കി.

