Asianet News MalayalamAsianet News Malayalam

'അവര്‍ പറഞ്ഞത് എന്നോട് ചോദിച്ച ശേഷം'; ജഗദീഷിനെയും സിദ്ദിഖിനെയും തുണച്ച് മോഹന്‍ലാല്‍

വളരെ ശാന്തനായി ജഗദീഷ് പ്രതികരിച്ചപ്പോള്‍ സിദ്ധിഖ് ക്ഷുഭിതനായി പ്രതികരിക്കുകയുമാണുണ്ടായത്. സംഘടനയ്ക്കായി എപ്പോഴും ശബ്ദമുണ്ടാക്കുന്നയാളാണ് സിദ്ദിഖ്

mohanlal support jagadish and sidiq in amma issue
Author
Kochi, First Published Oct 19, 2018, 3:09 PM IST

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം രണ്ട് തരത്തില്‍ അമ്മയുടെ നിലപാട് പറഞ്ഞ ജഗദീഷിനെയും സിദ്ദിഖിനെയും തുണച്ച് മോഹന്‍ലാല്‍. വളരെ ശാന്തനായി ജഗദീഷ് പ്രതികരിച്ചപ്പോള്‍ സിദ്ധിഖ് ക്ഷുഭിതനായി പ്രതികരിക്കുകയുമാണുണ്ടായത്.

സംഘടനയ്ക്കായി എപ്പോഴും ശബ്ദമുണ്ടാക്കുന്നയാളാണ് സിദ്ദിഖ്. മുന്‍ കാലത്തുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞത്. അമ്മ എന്ന സംഘടനയില്‍ നിന്നുകൊണ്ട് മൂന്ന് നടിമാര്‍ സംഘടനയ്ക്കെതിരെ പ്രവര്‍ത്തിച്ചു. അത്തരത്തില്‍ പ്രവര്‍ത്തിച്ചാന്‍ എടുക്കേണ്ട നടപടികളാണ് സിദ്ദിഖ് പറഞ്ഞത്.

രണ്ട് പേരും തന്നോട് പറഞ്ഞ ശേഷമാണ് പ്രതികരിച്ചത്. ജഗദീഷ് പറഞ്ഞ കാര്യങ്ങള്‍ ജനറല്‍ ബോഡിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. രാജിവെച്ച അംഗങ്ങള്‍ തിരിച്ച് വരണമെങ്കില്‍ കത്ത് നല്‍കണം. അമ്മ ഭാരവാഹികളെ വിശ്വാസമില്ലെന്ന് പറഞ്ഞ ഡബ്ല്യൂസിസി അംഗങ്ങള്‍ക്കുള്ള മറുപടിയാണ് സിദ്ധിഖ് പറഞ്ഞത്.

അമ്മ ആവശ്യപ്പെട്ടതിന് അനുസരിച്ച് ദിലീപ് രാജിക്കത്ത് നല്‍കി. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. അമ്മയില്‍ ഉള്ള ആര്‍ക്കും പ്രതികരിക്കാന്‍ ഉള്ള അവകാശമുണ്ട്. അമ്മ മെംബര്‍ എന്ന രീതിയിലാണ് കെപിഎസി ലളിത വാര്‍ത്താ സമ്മേളനം നടത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍, വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം ജഗദീഷും സിദ്ദിഖും രണ്ട് തരത്തിലാണ് പ്രതികരിച്ചത്. ഇതോടെ രണ്ട് പേരും തമ്മില്‍ വാദ്വാദങ്ങളും നടന്നിരുന്നു. അമ്മയുടെ വക്തവാണ് താനെന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ അങ്ങനെ ഒരാളെയും സംഘടന ഏല്‍പ്പിച്ചിട്ടില്ലെന്ന് സിദ്ദിഖും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios