
സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന് തെരഞ്ഞെടുപ്പ് വിജയാശംസയുമായി മോഹന്‍ലാലും പ്രിയദര്‍ശനും. തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്റെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം.
രാവേറെ വൈകിയിരുന്നു. താരത്തിന്റെ വരവറിഞ്ഞ് തിങ്ങിക്കൂടിയ ആരാധകര്‍. വീട്ടുമുറ്റം നിറഞ്ഞും മതിലില്‍ കയറി നിരന്നിരുന്നും നേരം പോയത് അറിഞ്ഞതേ ഇല്ല. ആദ്യമെത്തിയത് പ്രം പ്രകാശ്. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹന്‍ലാലിന്റെ കാറെത്തി. കൂടെ പ്രിയദര്‍ശനും. തിരുവഞ്ചൂരിന്‍റെ സ്വീകരണമേറ്റുവാങ്ങി വീടിനകത്തേക്ക്. കുഞ്ഞുസല്‍കാരവും കുശലം പറച്ചിലും. പിന്നെ ക്യാമറക്ക് മുന്നിലൊരല്‍പ്പം തെരഞ്ഞെടുപ്പ് വര്‍ത്തമാനം.
പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മോഹന്‍ലാല്‍ കോട്ടയത്തെത്തിയത്. വാഗമണിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രയിലാണെന്ന് ആരോധകരോട് ലാല്‍ പറഞ്ഞു.
