ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഒരു മാസം തികയുന്ന ഇന്നാണ് നൂറുകോടി ക്ലബ്ബിലെത്തിയത്. മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്ക് പുറമേ ഗള്‍ഫിലും യു.കെയിലും യൂറോപ്പിലും പുലിമുരുകന്‍ ജൈത്രയാത്ര തുടരുകയാണ്. എല്ലായിടത്തെയും കൂടി കളക്ഷനാണ് ഇന്ന് നൂറുകോടി കടന്നിരിക്കുന്നത്.