കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഒരു സ്ത്രീക്കെതിരെ ആക്രമമുണ്ടായത് കേള്‍ക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. നമ്മള്‍ മെഴുകുതിരിയേന്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി തുടരുന്നത് നിര്‍ത്തി നിയമം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഇത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാൽ മാത്രം പോര. മൃഗങ്ങളേക്കാൾ മോശമായ, ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത്തരം മനസ്സുള്ളവർക്ക് അതൊരു പാഠമായിരിക്കണം. അവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നും മോഹൻലാൽ ഫേസ്ബുക്കില്‍ പറയുന്നു.

മെഴുകുതിരിയേന്തിയിട്ടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ അവസാനിപ്പിക്കാന്‍ സമയമായി. ഇനി ഇത്തരം ക്രൂരതകൾ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണം. ഇത്തരമൊരു അവസ്ഥയില്‍ എന്റെ ഹൃദയം അവൾക്കൊപ്പമുണ്ട്. നീതി ഒട്ടും വൈകാതിരിക്കട്ടെ- മോഹൻലാൽ ഫേസ്ബുക്കില്‍ പറയുന്നു.