സത്യം പറഞ്ഞാല്‍ സിനിമാ നടനാവാന്‍ താന്‍ ആഗ്രഹിച്ചതല്ലെന്ന് മോഹന്‍ലാല്‍. അത്രവലിയ സിനിമാ ഭ്രാന്തനോ നന്നായി പഠിക്കുന്ന കുട്ടിയോ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്ത ഒരാളോ ആയിരുന്നില്ലെന്നും പിറന്നാള്‍ ദിനത്തില്‍ എഴുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

തന്റെ അനാകര്‍ഷകമായ ശരീരത്തിലും മുഖത്തിലും നോക്കി ഒരു നടനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഫാസിലിന് എത്ര നന്ദി പറയണമെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോഗ് വായിക്കാം-കേള്‍ക്കാം