കൊച്ചി: ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് ലാലേട്ടന്‍ ആശംസ നേര്‍ന്നത്. ഒടിയന്‍ സിനിമക്ക് വേണ്ടി ശരീര ഭാരം കുറച്ച് ന്യൂ ലുക്കിലാണ് ഇത്തവണ പുതുവത്സരത്തെ ലാലേട്ടന്‍ വരവേല്‍ക്കുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തില്‍ കിടിലന്‍ ലുക്കിലാണ് ലാലേട്ടന്‍. 

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍. ഹാപ്പി ന്യൂ ഇയര്‍ അദ്ദേഹം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ലുക്കിനെ കൗതുകത്തോടെയാണ് ആരാധകര്‍ എതിരേറ്റത്. പുതിയ ലുക്കില്‍ ആധ്യമായി ഇടപ്പള്ളിയിലെ പൊതുപരിപാടിയിലും, ഒരു ചാനലിന്‍റെ അവാര്‍ഡ് ദാനത്തിലുമാണ് മോഹന്‍ലാല്‍ പങ്കെടുത്തത്.