എനിക്ക് നിങ്ങളെ വിശ്വാസമാണ് എന്ന് പറയുന്നതാണ് ഒരു സ്ത്രീയില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളെന്ന് മോഹന്‍ലാല്‍. വിശ്വാസമാണെന്ന് പറഞ്ഞാല്‍ അതില്‍ എല്ലാം ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.- കന്യകകയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍‌ ഇക്കാര്യം പറയുന്നത്.

എനിക്ക് നിങ്ങളെ വിശ്വാസമാണെന്ന് പറഞ്ഞുകേള്‍ക്കാനാണ് ആഗ്രഹിക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം. എനിക്ക് നിങ്ങളെ വിശ്വാസമാണ് എന്നൊരു സ്ത്രീ നമ്മളോടു പറഞ്ഞു കഴിഞ്ഞാല്‍ നമുക്കാണ് അത് ഏറ്റവും വലിയ കമ്മിറ്റ്മെന്റാവുന്നത്. അവരുടെ വിശ്വാസം നമ്മള്‍ ഹനിക്കാന്‍ പാടില്ല. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു എന്നു പറയുന്നതുതന്നെ വലിയ കാര്യമാണ്. കാരണം എനിക്ക് നിങ്ങളെ വിശ്വസിക്കാമോ എന്നല്ല ചോദിക്കുന്നത്- മോഹന്‍ലാല്‍ പറയുന്നു.