മനസ്സിലെ ഉത്സവ മൂഡിലേക്ക് നയിക്കുന്നതാണ് കല്യാണവും നൃത്തവും പാട്ടുമൊക്കെ. ഇത് മിക്ക സിനിമകളിലും നിറഞ്ഞ് നില്‍ക്കാറുമുണ്ട്. നായികമാര്‍ മനോഹരമായി നൃത്തമാടുന്നതും ആസ്വദിക്കുന്നതും ഇതുപോലുള്ള രംഗങ്ങളിലാണ്. ഇത്തരമൊരു പാട്ടാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ തരംഗം. തൃഷ നായികയാകുന്ന മോഹനി എന്ന ചിത്രത്തിലാണ് ഇത്തരമൊരു പാട്ട് ഒരുക്കിയിരിക്കുന്നത്.

 പാട്ടിന്റെ രംഗങ്ങളില്‍ മനോഹരിയായാണ് തൃഷ എത്തുന്നത്. നൃത്തവും ഏറെ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് പഠിച്ച് ഗാനം ആലപിക്കുന്ന രംഗങ്ങളാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

പുതുതലമുറയ്ക്ക് അനുയോജ്യമായ ഗാനമാണ് ഒരുക്കിയിക്കിയിരിക്കുന്നത്. 'യു ട്യൂബിലെ മേളം' എന്നു തുടങ്ങുന്ന ഗാനത്തിന് സഞ്ജന കല്‍മഞ്‌ജെയും വിവേക് ശിവയുമാണ് ആലപിച്ചിരിക്കുന്നത് യോഗി ബാബു, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ആര് മെധേഷ് ആണ് സംവിധാനം