സസ്‌പെന്‍സും ഹൊററും ഒരുപോലെ കോര്‍ത്തിണക്കിയ തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തൃഷ കൃഷ്ണന്‍ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടു. ആര്‍ മാധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാവും ചിത്രത്തിലുടനീളമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍ ബി ഗുരുദേവാ് ക്യാമറ കൈകാര്യം ചെയ്തത്.
