നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന പുതിയ സിനിമയില്‍ നിവിന്‍ പോളിയും. മൂത്തോന്‍ എന്ന സിനിമയിലാണ് നിവിന്‍ പോളി നായകനാകുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്.

രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. സിനിമയുടെ തകര്‍പ്പന്‍ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ ഗീതുമോഹന്‍ദാസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.