കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. സംഭവം നടന്ന ദിവസം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ വിളിച്ചത് സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാത്രി പത്തു മണിയോടു കൂടി ലാന്‍ഡ് ഫോണിലാണ് ദിലീപ് രമ്യാനമ്പീശനെ വിളിച്ചത്. 

ആസമയത്ത് നടി രമ്യയുടെ വീട്ടിലായിരുന്നു. അക്രമിക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്താണ് രമ്യ നമ്പീശന്‍. സംഭവദിവസം രാത്രി 12.30വരെ ഫോണില്‍ പലരുമായും ദിലീപ് സംസാരിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം ദിലീപിനെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം സംഭവം അറിഞ്ഞ് ദിലീപ് വിളിച്ചതാണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.