തെറി, വേതാളം തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ മൊട്ട രാജേന്ദ്രന്‍ മലയാളത്തിലേക്ക്. പിക്ക് പോക്കറ്റ് എന്ന സിനിമയിലാണ് മൊട്ട രാജേന്ദ്രന്‍ അഭിനയിക്കുന്നത്.
പി ബാലചന്ദ്രകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ദിലീപ് ആണ് സിനിമയിലെ നായകന്‍. ദിലീപിന്റെ കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്തായിട്ടാണ് മൊട്ട രാജേന്ദ്രന്‍ അഭിനയിക്കുന്നത്. ദിലീപ് ഒരു പോക്കറ്റടിക്കാരനായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്.
