മലയാളിയുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ചാലക്കുടിക്കാരന്‍ കലാഭവന്‍ മണി വീണ്ടും അഭ്രപാളിയില്‍. സംവിധായകന്‍ വിനയനാണ് കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സിനിമയൊരുക്കുന്നത്. പരിമിത സാഹചര്യങ്ങളില്‍ വളര്‍ന്ന് തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ മണിയുടെ വിജയഗാഥയാണ് സിനിമയ്ക്കാധാരം. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ മധ്യത്തോടെ തിയേറ്ററിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടനായും ഗായകനായും തിളങ്ങിയ മണിക്കുള്ള ആദരമാണ് സിനിമയെന്ന് വിനയന്‍ പറഞ്ഞു. പുതുമുഖ താരമായിരിക്കും സിനിമയില്‍ കലാഭവന്‍ മണിയായി വേഷമിടുക. സിനിമയുടെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. മാര്‍ച്ച് ആറിനാണ് അപ്രതീക്ഷമായി മണി മരണത്തിനു കീഴടങ്ങിയത്.