ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം പറയുന്ന 'എം.എസ്.ധോണി ദ് അണ്‍റ്റോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിനു ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ചിത്രത്തിനു വിനോദ നികുതി ഇളവ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 30നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

ധോണിയുടെ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് അതിയായ നന്ദിയുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് സിംഗ് പറഞ്ഞു.

നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ധോണി'യാവുന്നത് സുശാന്ത് സിങ് രജ്പുത് ആണ്. ഹിന്ദിക്കൊപ്പം തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളിലും സിനിമയെത്തും.