മലപ്പുറം: കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന്‍ പെരാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. കാക്ക 921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ഫേസ്ബുക്കിലൂടെ മുഹ്സിന്‍ തന്നെയാണ്   ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്‍റെ രചയിതാവും സംവിധായകനുമായ സക്കരിയ മുഹമ്മദും മുഹ്സിനും ചേര്‍ന്നാണ്  കാക്ക 921 ന്‍റെ തിരക്കഥ എഴുതുന്നത്. E4 എന്‍റര്‍റ്റെയ്മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് മുഹ്സിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.