ദില്ലി: ചില്‍ഡ്രന്‍ ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍സ്ഥാനം മുകേഷ് ഖന്ന രാജി വച്ചു. തന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുകേഷ് ഖന്നയുടെ രാജി. ഏപ്രിലില്‍ ചെയര്‍മാനായുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് മുകേഷ് ഖന്നയുടെ രാജി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തോട് ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ലയിപ്പിക്കാനുള്ള നീക്കത്തില്‍ അതൃപ്തനായാണ് മുകേഷ് ഖന്നയുടെ രാജി. 

കുട്ടികള്‍ക്കായുള്ള സിനിമാ നിര്‍മാണത്തിന് അനുവദിക്കുന്ന തുക വളരെ പരിമിതമാണെന്നും ആ ചിത്രങ്ങളുടെ പ്രദ്ര്‍ശനം സ്കൂളുകളില്‍ മാത്രമായി ചുരുങ്ങുന്നതിലുമ മുകേഷ് ഖന്ന എതിര്‍പ്പുയര്‍ത്തിയിരുന്നു. ശക്തിമാന്‍ എന്ന ടിവി സീരിയലിലൂടെ ഏറെ പ്രശസ്തി നേടിയ ചലചിത്രതാരമാണ് മുകേഷ് ഖന്ന. എന്നാല്‍ ഖന്നയുടെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചനകള്‍. 1955 ലാണ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്.