ഹൈദരാബാദ്: ടോളിവുഡും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാനെ ചോദ്യം ചെയ്യും. ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മുമൈത്തിന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചു. ഇതെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്തേക്ക് പോകുകയാണ് മുമൈത്ത്.

ലോണവാലയിലെ ബിഗ് ബോസ് തെലുങ്ക് ഹൗസിലുള്ള താരത്തിനോട് ചോദ്യം ചെയ്യലിനായി ജൂലൈ 28ന് സ്‌പെഷ്യല്‍ അന്വേഷണ 
അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ വെച്ചാവും മുമൈത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് എത്താന്‍ തയ്യാറാണെന്ന് മുമൈത്ത് ഖാന്‍ ബിഗ് ബോസ് ഷോ മാനേജര്‍ മുഖേനെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. 

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. മുമൈത്ത് ഖാനെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാര്‍മി, തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിരിക്കുന്നത്. ഇവരില്‍ ചിലരെ ചോദ്യം ചെയ്തുകഴിഞ്ഞു.