ഹൈദരബാദ്: തെലുങ്ക് സിനിമയിലെ ചൂടന്‍ നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജ്ജുന്‍. പലപ്പോഴും ബണ്ണിയെന്ന ചെല്ലപ്പേരിലുള്ള താരം ചെയ്യുന്നതും അത്തരം കഥാപാത്രങ്ങളാണ്. എന്നാല്‍ ജീവിതത്തില്‍ പലപ്പോഴും കൂള്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന താരത്തിനും എന്നാല്‍ അടുത്തിടെ പൊട്ടിത്തെറിക്കേണ്ടി വന്നു.
അല്ലുവിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മുംബൈയില്‍ നിന്ന് ഷൂട്ടിങിനായി എത്തിയ മോഡലുകളാണ് താരത്തിന്‍റെ ചൂടറിഞ്ഞത്. പാട്ടു ചിത്രീകരണത്തിനായാണ് മോഡലുകള്‍ എത്തിയത്. സെറ്റില്‍ ഇവരുടെ പെരുമാറ്റം അസഹനീയമായി.
വളരെ മനോഹരമായി ചെയ്ത സെറ്റില്‍ ഇവര്‍ ഫോട്ടോയെടുക്കാനും തുടങ്ങി. എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടാന്‍ തുടങ്ങിയപ്പോള്‍ അല്ലു അര്‍ജ്ജുന്‍ പൊട്ടിത്തെറിച്ചു. ഇവിടെ ആര്‍ക്കും ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്നും, ഒരു ചിത്രമെങ്കിലും പുറത്തു പോയാല്‍ അതിന്‍റെ ബാക്കി നേരിടേണ്ടി വരുമെന്നും മോഡലുകളോട് പറഞ്ഞു. അല്ലു ഇടപെട്ടതോടെ മോഡലുകള്‍ മര്യാദക്കാരായി എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
