Asianet News MalayalamAsianet News Malayalam

'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി'ലെ ആദ്യഗാനം പുറത്തിറങ്ങി

Munthirivallikal Thalirkkumbol Punnamada Kayal Video Song
Author
Kochi, First Published Dec 17, 2016, 6:13 AM IST

മോഹന്‍ലാല്‍ നായകനാവുന്ന 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി'ലെ ആദ്യഗാനം പുറത്തിറങ്ങി. 'പുന്നമടക്കായല്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജാണ്. മോഹന്‍ലാലും വെള്ളിമൂങ്ങ സംവിധായകന്‍ ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ്  മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 

വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോടികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം.

Follow Us:
Download App:
  • android
  • ios