Asianet News MalayalamAsianet News Malayalam

ലിച്ചിയെ പ്രേമിക്കാന്‍ എനിക്കുള്ള കാരണങ്ങള്‍!

വെള്ളത്തിന്റെ പുറത്ത് പ്രണയം തുറന്നു പറയുന്നത് ഇതിനു മുന്‍പും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നുമല്ല പുതുമ. ഇവിടെ അതൊരു പെണ്ണു ചെയ്യുന്നു എന്നത് ഒന്നാമത്തെ പുതുമ. നേരം വെളുത്ത് കെട്ടുവിടുമ്പോഴും അവള്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നുള്ളത് രണ്ടാമത്തെ പുതുമ. അപ്പോള്‍ രണ്ടു പേരും 10 മില്ലി വച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നുള്ളത് സുപ്രധാനമായ മൂന്നാമത്തെ പുതുമ.

My reasons to love Lichi by Shibu Gopalakrishnan
Author
Thiruvananthapuram, First Published Mar 21, 2017, 6:03 AM IST

My reasons to love Lichi by Shibu Gopalakrishnan

  • വെള്ളത്തിന്റെ പുറത്ത് പ്രണയം തുറന്നു പറയുന്നത് ഇതിനു മുന്‍പും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നുമല്ല പുതുമ. ഇവിടെ അതൊരു പെണ്ണു ചെയ്യുന്നു എന്നത് ഒന്നാമത്തെ പുതുമ. നേരം വെളുത്ത് കെട്ടുവിടുമ്പോഴും അവള്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നുള്ളത് രണ്ടാമത്തെ പുതുമ. അപ്പോള്‍ രണ്ടു പേരും 10 മില്ലി വച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നുള്ളത് സുപ്രധാനമായ മൂന്നാമത്തെ പുതുമ.

    My reasons to love Lichi by Shibu Gopalakrishnan

  • പിച്ചി, തെച്ചി എന്നൊക്കെ കേള്‍ക്കുന്ന പോലത്തെ നിറയെ ഇഷ്ടവും കുറുമ്പും ഒളിപ്പിച്ചു വച്ച പേര്. റിയലി ക്യാച്ചി!

     

  • പെപ്പെ അടുക്കളയിലേക്കു അനിയത്തിയെ മാറ്റി നിര്‍ത്തി ലിച്ചിക്കു കഴിക്കാന്‍ കൊടുക്കാന്‍ എന്തുണ്ട് എന്നന്വേഷിക്കുമ്പോള്‍ അത്തരം ഔപചാരികതയുടെ എല്ലാ മതിലുകളെയും മറകളെയും നൈസായി ഇടിച്ചു പൊളിച്ചു ലിച്ചി അങ്ങോട്ട് വരുന്നു. അയലത്തെ അത്രമേല്‍ അടുപ്പം തോന്നുന്ന ഒരു മിടുക്കിപ്പെണ്ണിനെ പോലെ ലിച്ചി. കൂരമ്പു പോലത്തെ ആ ചിരി ചിരിക്കുന്നു.

     

My reasons to love Lichi by Shibu Gopalakrishnan

  • കൂടെ കള്ളൊന്നുമില്ലേ എന്ന് ചോദിക്കുമ്പോള്‍ ഒരുമാതിരിപ്പെട്ട എല്ലാ ചങ്കുകളുടെയും കരളുകൂടി പറിച്ചെടുക്കുന്നു. പകുത്തെടുക്കുന്നു. അതുമാത്രം പറ്റില്ല എന്ന് പറഞ്ഞിരുന്നവരുടെ പക്ഷത്തു നിന്നും ആദ്യമായിരിക്കണം ഇത്തരമൊരു ചിയേര്‍സ് കിട്ടുന്നത്. ആരായാലും എഴുന്നേറ്റു നിന്നു കൈയ്യടിച്ചു പോകും.

     

  • ഒരേയൊരിടത്താണ് ലിച്ചി ദേഷ്യപ്പെടുന്നത്, അതും പെപ്പെയോട്. അവന്റെ കാമുകിയെ കാണാന്‍ പോകാത്തതിലും പിന്നെ അവളോട് സേതുമാധവന്‍ ലൈനില്‍ ബ്രേക്കപ്പ് ആകുന്നതിലും. അപരനുവേണ്ടി പൊട്ടിത്തെറിച്ച് എല്ലാ കാമുകീ കാമുുകന്മാരുടെയും പ്രിയപ്പെട്ടവളായി ലിച്ചി വീണ്ടും സ്‌കോര്‍ ചെയ്യുന്നു. ആരാണ് അപ്പോള്‍ അങ്ങനെയൊരു വഴക്കു കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത്?

    My reasons to love Lichi by Shibu Gopalakrishnan

  • പാതിരാവില്‍ സോഡിയം ലാമ്പിന്റെ മഴ നനഞ്ഞു നടക്കുമ്പോള്‍ നാവു കുഴഞ്ഞു അവള്‍ ചോദിക്കുന്നു  നീ ജര്‍മനിക്കു പോകാന്‍ വേണ്ടിയല്ലേഡാ അവളെ പ്രേമിച്ചത്. അത്രയേ ഉള്ളൂ ഈ പറയുന്ന അണ്ടര്‍സ്റ്റാന്റിങ് ഒക്കെ. പൂര്‍വപ്രണയങ്ങളെ മുഴുവന്‍ ആ ഒറ്റച്ചോദ്യത്തില്‍ ലിച്ചി പുഴുങ്ങിത്തിന്നുന്നു.
  •  

  • ആകെ തേഞ്ഞ് നില്‍ക്കുന്‌പോള്‍ കൂടെ തേഞ്ഞേക്കാം എന്നൊന്നുമുള്ള യാതൊരു അങ്കലാപ്പുമില്ലാതെ ലിച്ചി പെപ്പയെ അവന്റെ ജീവിതത്തിലെ ഏറ്റവും ഡാര്‍ക്കായ ഒരു സീനില്‍ വച്ച് കെട്ടിപ്പിടിക്കുന്നു. തേക്കപ്പെട്ടവരുടെ മുഴുവന്‍ കൈയ്യടി അപ്പോള്‍ ആ സീനില്‍ ഉയര്‍ന്നു കേള്‍ക്കാം.

    My reasons to love Lichi by Shibu Gopalakrishnan

  • പിന്നെ അതിരാവിലെ എഴുന്നേറ്റ് ഹാങ്ങോവര്‍ പോയോ എന്ന് നോക്കുന്നതിന്റെ കൂട്ടത്തില്‍ ലിച്ചി അവളെ തള്ളിപ്പറയുന്നില്ല. വെള്ളത്തിന്റെ പുറത്തു കൊടുത്ത വാക്കിന്റെ പുറത്തു കുറ്റബോധപ്പെട്ടുപോയ എല്ലാ സുമനസ്സുകളെയും കൊതിപ്പിക്കുന്നു. മോഹിപ്പിക്കുന്നു.

     

  • ലിച്ചി ഒരു തുടര്‍ച്ചയാണ്. തട്ടത്തിന്‍ മറയത്തിലും ബാംഗ്ലൂര്‍ ഡേയ്‌സിലും ചാര്‍ളിയിലും ഒക്കെ പ്രണയവുമായി പാതിരാസഞ്ചാരത്തിനിറങ്ങിയ നായികമാരെ നമ്മള്‍ ഇതിനു മുന്‍പും കണ്ടുമുട്ടിയിട്ടുണ്ട്. പൊതുവെ നമ്മള്‍ അവരെ അംഗീകരിക്കാനും ഇഷ്ടപ്പെടാനും ഒക്കെ തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടും നന്നായി.

     

Follow Us:
Download App:
  • android
  • ios