പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന 'നാൻ പെറ്റ മകൻ' വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിന് വലിയതോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.