കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ വിവാദമായിരുന്നു. നടനെയും സംവിധായകനെയും പോലീസ് 13 മണിക്കൂറോളം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ തങ്ങള്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് നാദിര്‍ഷ.

പ്രിയ സുഹൃത്ത് കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയിലുണ്ടായേനേ എന്നാണ് നാദിര്‍ഷ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം.

'' ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. മിസ് യു ഡാ'' എന്നാണ് നാദിര്‍ഷയുടെ പേസ്റ്റ്.